ഓഹരി മാർക്കറ്റിൽ അദാനിക്ക് തിരിച്ചടി. രക്ഷിക്കാൻ മോദിക്കാകുമെന്ന് ബിജെപി പക്ഷ നിക്ഷേപകർക്ക് ആത്മവിശ്വാസം

ഓഹരി മാർക്കറ്റിൽ അദാനിക്ക് തിരിച്ചടി. രക്ഷിക്കാൻ മോദിക്കാകുമെന്ന് ബിജെപി പക്ഷ നിക്ഷേപകർക്ക് ആത്മവിശ്വാസം
Aug 12, 2024 03:30 PM | By PointViews Editr


ഡൽഹി: അദാനി-ഹിൻഡെൻബെർഗ് വിവാദത്തിൽ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് നിക്ഷേപകർ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിൽ നിന്ന് അകലുന്നു. നഷ്ടം സംഭവിക്കാതിരിക്കാൻ സുരക്ഷിത അകലം പാലിച്ച് നിക്ഷേപകർ. തിങ്കളാഴ്‌ച രാവിലത്തെ വ്യാപാരത്തിനിടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വില്പന സമ്മർദം രൂക്ഷമായി. അദാനി ഗ്രൂപ്പ് ഓഹരികൾ ഏഴ് ശതമാനംവരെ നഷ്ട‌ംനേരിട്ടു എന്നാണ് കണക്ക്. 53,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. അദാനി ഗ്രൂപ്പിൻ്റെ പത്ത് ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടിയായി കുറഞ്ഞു.

അദാനി ഗ്രീൻ എനർജിയാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. ഓഹരി വില ഏഴ് ശതമാനം താഴ്ന്ന് ബിഎസ്ഇയിൽ 1,655 നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് അഞ്ച് ശതമാനവും അദാനി പവർ നാല് ശതമാനവും അദാനി വിൽമർ, അദാനി എനർജി സൊലൂഷൻസ്, അദാനി എന്റർപ്രൈസസ് എന്നിവ മൂന്ന് ശതമാനംവീതവും ഇടിവ് രേഖപ്പെടുത്തി.

ഹിൻഡെൻബെർഗിൻ്റെ ആരോപണത്തെ തുടർന്ന് വിപണിയിലുണ്ടായ പെട്ടെന്നുള്ള പ്രതികരണം മാത്രമാണിതെന്നും ഓഹരി വിലയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നുമാണ് വിലയിരുത്തൽ. പുതിയ വെളിപ്പെടുത്തൽ വിപണിയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ആണ് ബിജെപി പക്ഷ നിക്ഷേപകരുടെ ആത്മവിശ്വാസം.

ഹിൻഡെൻബെർഗിൻ്റെ കഴിഞ്ഞ വർഷത്തെ ആരോപണത്തിന്മേലുള്ള സെബിയുടെ അന്വേഷണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഓഹരി വിലകളിൽ പ്രതിഫലിച്ചേക്കാം.

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡെൻബെർഗ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ബുച്ചിന്റെ പ്രതികരണങ്ങൾ കൂടുതൽ നിർണായകമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നായിരുന്നു എക്സിൽ കുറിച്ചത്. അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം നടത്തിയ ബെർമൂഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ ഫണ്ടുകളിൽ സെബി മേധാവിക്കും ഭർത്താവ് ധവൽ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ആരോപണം.

Adani suffered a setback in the stock market. BJP side investors are confident that Modi can save

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories